വിദൂരതയിലെ സുന്ദര പ്രകൃതിയിലേക്ക് നോക്കി അവന്റെ പ്ലസ്റ്റുകാലത്തെ തിളങ്ങുന്ന ഓർമ്മകൾ അവൻ പറഞ്ഞു തുടങ്ങി. . .
ആത്മാർത്ഥ പ്രണയങ്ങളെ അൽഭുതത്തോടെ നിരീക്ഷിക്കുന്ന ഞാൻ . പ്രസന്നമായ അവന്റെ കണ്ണുകളിൽ ആവേശത്തോടെ നോക്കി
പുതിയ സ്കൂളിലെ ആദ്യത്തെ ക്ലാസിനു പോകുന്ന ടെൻഷനിലായിരുന്നു ഞാൻ സ്കൂളിന്റെ വലത് വശത്തെ മരച്ചുവട്ടിൽ ഇരിക്കുന്ന സീനിയേർസ്സിനെ കണ്ടപ്പോൾ ഞാൻ ഞെട്ടി
"ബദ്രീങ്ങളെ കാത്തോളനേ" ന്ന് പ്രാർത്ഥിച്ച് ഞാൻ പതുക്കെ ബട്ടൻസ് തപ്പി നോക്കി ഭാഗ്യം ബട്ടൻസ് ഇട്ടിട്ടുണ്ട്
ഞാനൊരു പാവമാണ് എന്നെ ഒന്നും ചെയ്യല്ലേ ചേട്ടന്മാരെ എന്ന് തോന്നിക്കുന്ന ഒരു എക്സ്പ്രഷൻ മുഖത്ത് ഫിറ്റ് ചെയ്തു ഞാൻ മുന്നോട്ട് നടന്നു....
പരദൂഷകർ അഥവാ പത്രപ്രവർത്തകർ റിപ്പോർട്ട് ചെയ്ത്ത ക്രൂരപീഡന റാഗിംഗ് കഥകൾ എന്റെ മനസ്സിനെ കളച്ച് മറിച്ച് കൊണ്ടിരുന്നു അവർ ഇരിക്കുന്ന അവിടെ എത്തിയപ്പോൾ എന്റെ ഹൃദയം എന്തോ ഫ്രീക്വൻസി ഇച്ചിരി കൂട്ടി " ഡാ ഇവിടെ വാടാ" പെട്ടു ഞാൻ ഒരു ആട്ടിന്കുട്ടിയെ പോലെ ചെന്നു "ന്താടാ പേര്?്" "ഫാമിസ്" ഞാൻ പോകാൻ ധൃതികാണിച്ചു അപ്പോൾ കണ്ണട വെച്ച ഒരുത്തൻ ചോദിച്ചു " ആ രണ്ടു തൂണുകൾക്കിടയിൽ എത്ര ദൂരമുണ്ട്?
" എനിക്ക് ചിരി വന്നു ഞാൻ പറഞ്ഞു ഒരു 5 മീറ്റർ കാണും എന്റെ കൂളായ മറുപടി കേട്ട് അവർ വേണ്ടാതിടത്ത് കോഴിപ്പേൻ കടിച്ചവരെ പോലെ ചാടി വന്നു "സ്കേയിൽ എടുക്കെടാ" പെട്ടന്ന് അപകടം മനസ്സിലായ ഞാൻ കൊടുന്നിട്ടില്ലാന്ന് പറഞ്ഞു "സാരമില്ല കാല് കൊണ്ട് അളന്നാൽ മതി"
അളന്നില്ലേൽ അവർ എന്നെ അളക്കുമെന്ന് മനസ്സിലാക്കിയ ഞാൻ ഒരു തൂണിനടുത്ത് ചെന്നു ഈ ലോകത്ത് ഏറ്റവും വൃത്തികെട്ട സാധനം തൂണുകളാണെന്ന് എനിക്കപ്പോൾ തോന്നി !
പന്ത് കളിക്കാൻ പാടത്ത് പോസ്റ്റ് നാട്ടാൻ വേണ്ടി അളന്ന് ശീലമുള്ളത് കൊണ്ട് ഞാൻ ഭംഗിയായി അളന്നു മറ്റേ തൂണിനടുത്തെത്തി ആ തൂൺ എന്നെ നോക്കി പരിഹസിക്കുന്നുണ്ടോ? ഏയ് ഇല്ല! തോന്നിയതാ....
ഏട്ടന്മാർ എന്നെ വളരെ മാന്യമായി സ്വീകരിക്കുന്നത് ആരെങ്കിലും കാണുന്നുണ്ടൊന്ന് ചുറ്റും നോക്കി ഇല്ല ആരും കണ്ടിട്ടില്ല ഭാഗ്യം അപ്പോഴേക്കും അവർക്ക് അടുത്ത ഇരയെ കിട്ടിയിരുന്നു.
നരകത്തിലെ ഭാഷയിൽ ക്ലാസ് തുടങ്ങി ഞാൻ ക്ലാസ്സ് മൊത്തം കണ്ണ് കൊണ്ട് ഒന്നു തലോടി വലത് വശത്ത് മുഴുവൻ പെൺ കുട്ടികൾ ഞാൻ പുഛത്തോടെ അവരെ നോക്കി "ആണുങ്ങളുടെ വാരിയെല്ലുകൾ ഇരിക്കുന്നത് കണ്ടില്ലെ" എന്ന് മനസ്സിൽ പറഞ്ഞു ചിരിച്ചു പെട്ടന്ന് മുഖത്ത് എന്തോ വന്ന് പതിച്ചു തലക്ക് ചുറ്റും ഒരു വെള്ളമയം ആരോ ടെസ്റ്റർ കൊണ്ട് എറിഞ്ഞതാണെന്ന് എനിക്ക് മനസ്സിലായി എന്നെ സ്വപ്നലോകത്ത് നിന്നും ഉണർത്തിയതാര് എന്ന ഭാവത്തിൽ ഞാൻ നോകിയപ്പോൾ അതാ മുന്നിൽ ടീച്ചർ "ഏത് ലോകത്താ?" ഞാൻ "അല്ല; എല്ല്.." ടീച്ചർ "എല്ലോ?"
ക്ലാസിൽ സ്വിച്ച് ഇട്ടത് പോലെ കൂട്ടച്ചിരി ഉയർന്നു എല്ലാ കുട്ടികളും എന്നെ ഒരു അന്യഗ്രഹജീവിയെ നോക്കുന്ന പോലെ നോക്കുന്നു എന്റെ ഇമേജിന്റെ ഗ്രാഫ് അന്ന് തന്നെ സീറോയിലെത്തി.
പതിവ് പോലെ സുപ്രഭാതം ഭൂമിയെ വീണ്ടും തേടിയെത്തി അന്ന് എന്തോ പറവകളെപ്പോലെ ഫാമിസും അലാറമില്ലാതെ ഉണർന്നു
ക്ലാസിലെ പോയ 'ഇമേജ് 'എങ്ങനെ തിരിച്ച് പിടിക്കും എന്നതിനെ കുറിച്ച് ചിന്തിച്ചു തിരിഞ്ഞും മറിഞ്ഞും കിടന്നു യെസ് ഇന്നു മാത്ത്സ്പരീക്ഷ ഉണ്ട് നന്നായി പഠിച്ച് മാർക്ക് വാങ്ങിയാൽ..!!
ചാടി എണീറ്റ്] ബാത്ത് റൂമിൽ പോയി പല്ല് തേച്ച് വുളൂ എടുത്ത് 'അപൂർവ്വനമസ്കാരമായ 'സു]ബ്ഹി നമസ്കരിച്ച് മാത്ത്സ് നോട്ട് എടുത്ത് പഠിച്ചു.
ബലൂൺ തട്ടിയാൽ പൊട്ടിപ്പോകുന്ന തരത്തിലുള്ള എന്റെ മുടി മുകളിലേക് വാർന്ന് ഞാൻ ക്ലാസിലെത്തി എക്സാം നന്നായി എഴുതി
ദിവസങ്ങൾ കഴിഞ്ഞു അടുത്ത മാത്സ് പിരീഡ് വന്നെത്തി ടീച്ചർ ക്ലാസിൽ വന്നപ്പോൾ ക്ലാസിലാകെ ഒരു മൗനം ടീച്ചർ പേര് വിളിച്ച് പേപ്പർ വിതരണവും കൂടെ ഉപദേശമഹാമഹവും നടത്തി കൊണ്ടിരുന്നു അടുത്തുള്ളവർക്കെല്ലാം പേപ്പർ കിട്ടി എനിക്ക് കിട്ടിയില്ല അതാ മേശപ്പുറത്ത് രണ്ട് പേപ്പറുകൾ മാറ്റി വെച്ചിരിക്കുന്നു
ടീച്ചർ അതെടുത്ത് എന്റെ പേര് വിളിച്ചു പിന്നെ രണ്ടാമത്തേത് എടുത്ത് വാരിയെല്ലുകളുടെ നേരഒെ തിരിഞ്ഞു വിളിച്ചു " ബുഷ്തുന്നീസ" കറുത്ത മോകന ഇട്ട ഒരു വട്ടമുഖക്കാരി ഉമ്മച്ചികുട്ടി എണീചു നിന്നു "ഞാൻ ഇതൊക്കെ എത്ര കണ്ടതാ" എന്ന ഭാവത്തോടെഒ ഞാൻ ജനാലയിൽ എട്ടുകാലി വലകെട്ടുന്നത് നോക്കി നിന്നപ്പോൾ ടീച്ചർ പറഞ്ഞു തുടങ്ങി "ഇവരാണ് കഴിഞ്ഞ എക്സാമിൽ ഫുൾ മാർക്ക് നേടിയവർ" മുമ്പ് പരിഹാസത്തോടെ നോക്കിയ കണ്ണുകൾ ഇപ്പോൾ എന്നെ "സഹതാപത്തോടെ" നോക്കി ക്ലാസിൽ അലാറം വെച്ച പോലെ കൈയ്യടി ഉയർന്നു
കയ്യടികളുടെ ആരവത്തിൽ ആവേശത്തോടെ ഞാനും അവളും മുഖത്തോടുമുഖം നോകി പുഞ്ചിരിച്ചു
ഞങ്ങളുടെ ഫ്രണ്ട്ഷിപ്പിന്റെ തുടക്കം അങ്ങനെ ആയിരുന്നു ഒരു ദുരന്തത്തിന്റേയും.......
ഞങ്ങളുടെ ഫ്രണ്ട്ഷിപ്പ് ഹോം വർക്കിന്റെയും ലാബിന്റെയും വളമയിൽ കള്ളിച്ചെടി പൊലെ വളർന്നു പന്തലിച്ചു.
ഓണം വന്നെത്തി അന്ന് അത്തപ്പൂവിടാൻ കളമൊരുക്കിയത് അവളായിരുന്നു ഇനി പത്ത് ദിവസം അവധിയാണെന്ന് ഓർത്ത്പ്പോൾ കുളിര്കോരി രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ഇനി സ്കൂൾ തുറക്കാൻ എത്രദിവസ്സമുണ്ടെന്ന് കണക്ക് കൂട്ടാൻ തുടങ്ങി സ്കൂളിലെ ലാബ് സ്വപ്നം കണ്ടുണരാൻ തുടങ്ങി നെഞ്ചിടിപ്പിന് എന്തോ താളപ്പിഴവ് ഉണ്ടെന്നെനിക്ക് തോന്നി ഞാൻ എന്തോ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നി അലമാര തുറന്ന് ക്ലാസ് ഫോട്ടോ എടുത്ത് എന്റെ കണ്ണുകൾ അവളുടെ മുഖം പരതി അവളുടെ നമ്പർ വാങ്ങിയാൽ മതിയായിരുന്നു.
ഓണാവധി കഴിഞ്ഞു അന്ന് ഞാൻ ഒരുപാട് സമയം കണ്ണാടിയിൽ നോക്കി ഈ ലോകത്ത് ഏറ്റവും ക്ഷമയുള്ളത് കണ്ണാടികൾകാണെന്ന് എനിക് തോന്നി
ജീവിതത്തിൽ ആദ്യമായാണെന്ന് തോന്നുന്നു ഞാൻ സ്വന്തമായി എന്റെ വസ്ത്രം ഇസ്തിരിയിട്ടു
റൂമിൽ നിന്നും യന്തിരനായി ഞാൻ പുറത്ത് വന്നു ഭക്ഷണം പാത്രത്തിലാകുന്ന ഉമ്മയോട് ഞാൻ പറഞ്ഞു "ഉമ്മാ ഇച്ച് ഒരു സൂസ് വാങ്ങണം" ഉമ്മ പറഞ്ഞു "അന്റെ ഉപ്പ വിളിക്കുബോ ചോയിച്ച് സമ്മതം വാങ്ങ്"അത് കേട്ടതോടെ 'ഷൂ' വിനു കത്തിച്ച ആ 'സ്റ്റൊവ്' ഞാൻ ഓഫാക്കി ക്ലാസിലേക്ക് വിട്ടു.
അടുത്ത ഇന്റർവ്വൽ സമയത്ത് തന്നെ ഞാൻ അവളോട് നമ്പർ ചോദിച്ചു വാങ്ങി അന്ന് രാത്രിതന്നെ ഒരു ഗുഡ്നൈറ്റ് അയച്ചു റിപ്ലയ്കായി കാത്തിരുന്നു രാവിലെ ഉണർന്ന ഉടനെ ഫോണിൽ നോക്കി ഇല്ല റിപ്ലയ് വന്നിട്ടില്ല ക്ലാസിൽ എത്തിയപ്പോൾ ഒരു ചിലവുമില്ലാത്ത ആ പുഞ്ചിരിയും കൊണ്ട് അവൾ എന്നെ വരവേറ്റു ഞാൻ അൽപം ഗൗരവത്തിൽ എന്റെ സീറ്റിൽ പോയിരുന്നു അവൾ എന്റെ അടുത്ത് വരുന്നുണ്ട് ഞാൻ കാണാത്ത പോലെ ഇരുന്നു അവൾ അടുത്ത് വന്ന് 'ഗുഡ് മോർണ്ണിംഗ്' എന്ന് പറഞ്ഞു ഞാൻ ചോദിച്ചു എന്തെ എനിക് റിപ്ലയ് ചെയ്യാതിരുന്നത്? അവൾ പറഞ്ഞു അത് ..അത് ...ബാലൻസ് ഇല്ലായിരുന്നു അത് കേട്ടപ്പോൾ എനിക് സങ്കടമായി .
അന്ന് ഗുഡ് നൈറ്റിന്റെ കൂടെ 50 രൂപയുടെ റിച്ചാർജ് നമ്പർ കൂടി ഞാൻ അയച്ചു 5 മിനുറ്റിനുള്ളിൽ തന്നെ റിപ്ലയ് വന്നു! അന്നുമുതലാണു എനിക് ചിലവ് കൂടിയത് .
കാല ചക്രം വീണ്ടും മുന്നോട്ട് ഗമിച്ചു മറ്റെന്നാൾ സന്റോഫ് ആണ്
അങ്ങനെ പ്ലസ്റ്റുവിലെ അവസാന പരീക്ഷാ ദിവസവും വന്നെത്തി അന്ന് ഞങ്ങൾ ഒരുപാട് സംസാരിച്ചു അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു
ജീവിതത്തിലെ നിറമുള്ള കാലം എന്നിൽ നിന്ന് കൊഴിഞ്ഞു പോയത് ഞാൻ വേദനയോടെ ഇന്നും ഓർക്കുന്നു..........
വേദനയുടെ ഒരു ദീർഘനിശ്വാസത്തോടെ ഫാമിസ് പറഞ്ഞു നിർത്തി
ഞാൻ വാച്ചിൽ നോക്കി ഇന്റർവെൽ സമയം തീരാൻ ഇനിമിനിറ്റുകളെ ബാക്കിയുള്ളൂ ഉച്ചയൂൺ കഴിഞ്ഞു പള്ളിയിലേക് പുറപ്പെട്ടതായിരുന്നു ഞാനും ഫാമിസും അവന്റെ പ്രണയത്തിന്റെ തുടക്കം വിവരിക്കുന്നതിനിടയിൽ ഞങ്ങൾ വഴിയിലെ ഉങ്ങിൻ ചുവട്ടിൽ തങ്ങിയിരുന്നു .
്
ഫാമിസ് എന്റെ ക്ലാസ്മേറ്റ് ആയിരുന്നു എപ്പോൾ കണ്ടാലും പുഞ്ചിരിക്കുന്ന ഒരു മുഖമുണ്ടായിരുന്നു ഫാമിസിന് നിഷ്കളങ്കനും ഇച്ചിരി സുന്ദരനുമായിരുന്നു അവൻ
അന്ന് ക്ലാസ് തുടങ്ങി രണ്ടാമത്തെ ദിവസ്സം എല്ലാവരേയും പരിചയപ്പെട്ടുവരികയായിരുന്നു അന്ന് ഞാൻ ഫാമിസിനേയ്യും പരിചയപ്പെട്ടു എന്റെ സംസാരത്തിൽ 'ഇജ്ജ് ,കജ്ജ്' പോലുള്ള വാക്കുുകൾ വരാതിരിക്കാൻ ഞാൻ അന്ന് ശ്രദ്ധിച്ചിരുന്നത് ഓർക്കുന്നു പേരും നാടുമൊക്കെ പരിചയപ്പെട്ട് അവൻ എന്റെ കണ്ണുകളിൽ നോക്കി ഒരു ചോദ്യം ചോദിച്ചു "ന്നെ കണ്ടാൽ പെണ്ണ് കെട്ടാൻ പ്രായമായെന്ന് തോണുമോ"ന്ന് എനിക്ക് ചിരി വന്നെങ്കിലും അവന്റെ മുന്നിൽ നിന്ന് ഞാൻ ചിരിച്ചില്ല പിന്നീടാണ് അറിഞ്ഞത് അവൻ ഈ ചോദ്യമാണ് കുറച്ച് കാലമായി കാണുന്നവരോടൊക്കെ ചോദിക്കുന്നതെന്ന്.
പിന്നീടാണ് ക്ലാസിലെ ബാക്ക് ബെഞ്ച് ഡിറ്റക്ടീവുകളിൽ നിന്നും ഞാൻ ആ കദന കഥ കേൾകുന്നത് "ഫാമിസ് ഒരു കാമുകനാണ് " ...
ഇടക്കിടക്ക് മാഷ് പി എസ് സി എക്സാമിനു പോകുമായിരുന്നു ആ അവസരം മുതലാക്കി ബാക്ക്് ബെഞ്ചിൽ "ഫാമിസ്" എന്ന വിഷയത്തിൽ സംവാദം നടക്കുകയാണ് ഹിഷാം പറഞ്ഞു: "ഫാമിസേ ഇജ്ജും ഓളും പഠിച്ചത് ഒരു ക്ലാസിൽ അപ്പോ അനക്കും ഓക്കും ഒരെ പ്രായം ! ഇജ്ജ് ഒന്ന് ആലോജിച്ച് നോക്ക്് ഓള് രണ്ടു കുട്ടികളെ പ്രസവിച്ചാൽ 'തള്ള' ആകും "
ദേശ്യം വന്ന ഫാമിസ് എന്റെ നേരെ തിരിഞ്ഞു പറഞ്ഞു "അങ്ങനെ അല്ല ഞാൻ 7ാം ക്ലാസിൽ തോറ്റിട്ടുണ്ട് അപ്പോ എനക്ക്് ഒരു വയസ്സ് കൂടും ങാ {ഏഴാം ക്ലാസിലെ മാഷിനു നന്ദി :) }
അവന്റെ ഫോണിൽ ബുഷ്തുന്നീസ എന്നതിലെ " ബുഷ്" എന്ന പേരിലായിരുന്നു സേവ് ചെയ്തിരുന്നത് അത് കൊണ്ട് തന്നെ ക്ലാസിൽ ബുഷിങ്ങിനെ (ഇലക്റ്റ്രിക്കൽ സിലബസ്സിൽ പഠിക്കാനുണ്ട്) കുറിച്ച് ക്ലാസ് എടുത്തപ്പോൾ എല്ലാവരും ഫവാസിനെ നോക്കി ചിരിച്ചതും അവന്റെ മുഖത്ത് ചിരി പടർന്നതും ഓർക്കുന്നു
അങ്ങനെ ഒരുപാട് സംഭവങ്ങൾ . . .
അടുത്ത ദിവസഅം പള്ളിയിൽ പോയപ്പോൾ അവൻ ബാക്കി പറഞ്ഞു തുടങ്ങി...
പ്ലസ്റ്റുവിലെ ലാസ്റ്റ് എക്സാം കഴിഞ്ഞാൽ ആരും ഒന്ന് സന്തോഷിക്കും പക്ഷേ അന്ന് അവൾ ഒഴുക്കിയ കണ്ണീർ ഫാമിസിനെ അസ്വസ്ഥനാക്ക്ി
ആ വെക്കേഷനെ അവൻ ഒരുപാട് ശപിച്ചു ഫാമിസിനു ഉറക്കം നഷ്ടപ്പെട്ട പോലെ തോന്നി അവളുടെ ഒരു ഗുഡ് നൈറ്റിനായി അവൻ കൊതിച്ചു
പിറ്റേന്ന് രാവിലെ അവൻ കുളിച്ച് മാറ്റി ബൈക്ക് എടുത്ത് വീട്ടിൽ നിന്ന് ഇറങ്ങി അവളുടെ വീട്ടിലേക് അവൾ പറഞ്ഞ വഴി ഓർത്ത് അവൻ ബൈക്ക് വിട്ടു അവളുടെ വീട്ടിലേക് അവൻ പുസ്തകം വാങ്ങാൻ മുമ്പും പോയിട്ടുണ്ട്
പെട്ടെന്ന് അവൻ ഓർത്തു ഞാൻ ഇപ്പോൾ എന്തിനു പോകുന്നു എനിക്കെന്ത് പറ്റി? മനസ്സിനകത്ത് എപ്പോഴോ മുളപൊട്ടിയ പ്രണയമാണ് എന്നെ ഇതിനു പ്രേരിപ്പിച്ചെതെന്ന് 'ഞെട്ടലോടെ 'അവൻ തിരിച്ചറിഞ്ഞു അന്ന് അവൻ അവളുടെ വീട് കണ്ട് തിരിച്ചു പോന്നു.
അവരുടെ പ്രണയം അവർ എങ്ങനെയോ പരസ്പരം അറിയിച്ചു അത് എങ്ങനെ എന്ന് മാത്രം അവൻ പറഞ്ഞില്ല ഞാൻ ചോദിച്ചതുമില്ല അറിഞ്ഞിട്ട് എന്തിനാ :-)
ഫാമിസിനു ഒരിക്കലും അവളെ മറക്കാനാകുമായിരുന്നില്ല.
ഇടക്കിടക്ക് അവൻ അവളുടെ വീടിനടുത്ത് ചെല്ലും ഒരു ദിവസ്സം അവർ ബ്ലൂട്ടൂത്തിലൂടെ ഫോട്ടോ കൈമാറി.
കാലം വീണ്ടും മുന്നോട്ടു പോയി അവൾക് കല്ല്യാണാലോച്നകൾ വരാൻ തുടങ്ങി സംഗതി കാര്യത്തോട് അടുത്ത് തുടങ്ങി അങ്ങനെ അവനു അവന്റെ പ്രണയം വീട്ടുകാരെ അറിയിക്കാൻ നിർബന്ദിതനായി.
ഫാമിസിനു ആകെ ഒരു പെങ്ങളേ ഉള്ളൂ ഉപ്പ ഗൾഫിലാണെന്ന് മുമ്പ് പറഞ്ഞതോർക്കുന്നുണ്ടാവുമല്ലോ പിന്നെ സ്നേഹിക്കാൻ മാത്രമറിയുന്ന ഒരുമ്മയും മാത്രം.
അവൻ വീട്ടിലറിയിക്കാനുള്ള വഴികൾ അന്നേശിച്ചുതുടങ്ങി ക്ലാസിലെ ഓരോർത്തരും വിത്യസ്തമായ കാഴ്ചപ്പടുകൾ മുന്നോട്ട് വച്ചു
കക്കൂസിലെ ചുമരിൽ കരിക്കട്ട കൊണ്ട് എഴുതി വെക്കുക,കൃത്തിമ ലൊവ്ലെറ്റർ വടക്കിണിയിൽ ചാടിക്കുക,പെങ്ങളോട് 'നീ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോന്ന്' ചോദിക്കുക അപ്പോൾ അവൾ തിരിച്ചും ചോദിക്കുമല്ലോ!,........ അങ്ങനെ, അങ്ങനെ,..
ഫാമിസ് നല്ലതെന്ന് തോന്നിയ ഒരു മെത്തേഡ് സെലെക്ട് ചെയ്തു വീട്ടിൽ അറിയിച്ചു.
അവന് അവളെ പിരിയാനാകില്ലെന്ന് 'സിനിമാസ്റ്റൈലിൽ 'അവൻ അവതരിപ്പിച്ചു അങ്ങനെ അവൾക് വേണ്ടി അവന്റെ ഉമ്മയെ അവൻ വേദനിപ്പിച്ചു
മക്കളുടെ നന്മ മാത്രം ആഗ്രഹിക്കുന്ന മാതാവ് അവനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു
പിന്നീടുള്ള കാലം അവനു വീട് നരകമായിരുന്നു പക്ഷേ അവൾക് വേണ്ടി ആ പാവം എല്ലാം സഹിച്ചു .
ഞാനും അവരുടെ മുന്നിലുള്ള പ്രശ്ണങ്ങൾ മനസ്സിലാകിയത് കൊണ്ട് അവനോട് അവളെ മറക്കാൻ പറഞ്ഞു പക്ഷേ അവന് അത് ചിന്തിക്കാൻ പോലുമായിരുന്നില്ല.
ഫാമിസിന്റെ ഉപ്പ ഗൽഫിൽ നിന്നും വന്നു മകന്റെ "പുരോഗതി" ഉപ്പയും അറിഞ്ഞു .
ഞാൻ ശ്വാസംവലിക്കുന്നത് പോലും അവൾക് വേണ്ടിയാണെന്ന ഭാവത്തിൽ ഫാമിസ് മുന്നേറിക്കൊണ്ടിരുന്നു.
അങ്ങനെ ഫാമിസിന്റെ ഉപ്പാക് അവളുടെ വീട് വരെ ഒന്നു പോകേണ്ടി വന്നു കല്ല്യാണമുറപ്പിക്കാനല്ല അവളോട് ഇനി ഇവനു വിളിക്കരുതെന്ന് നേരിട്ട് പറയാൻ! സിം എടുക്കാൻ ഒരുബുദ്ദിമുട്ടും ഇല്ലാത്തത് കൊണ്ട് അവർക്ക് അതൊന്നും ഒരു പ്രശ്ണമായില്ല.
അങ്ങനെ എക്സാം ദിവസ്സമായി അരീകോട് ആയിരുന്നു പരീക്ഷ
പരീക്ഷ ആയത് കൊണ്ട് ഇനി വിളിയും മെസ്സെജും കുറക്കാമെന്ന് അവൾ പറഞ്ഞപ്പോൾ ഫാമിസിനു സന്തോഷമായി "എന്റെ കാര്യത്തിൽ അവൾക് എന്തൊരു ആത്മാർത്ഥതയാണ്"
എക്സാം ഭംഗിയായി കഴിഞ്ഞു ഫാമിസിനു ഇപ്പോൾ ജോലിയുമായി സ്വന്തം കാലിൽ നിൽകാൻ തുടങ്ങിയ ഫാമിസ് പുര നിറഞ്ഞു നിൽകുന്ന അവൾക് ഒരു ജീവിതം കൊടുക്കാൻ പടച്ചോൻ ഉപാധിയാകിയ "മഹർ" മാലക്ക് വേണ്ടി എസ് ബി ടി ബാങ്കിൽ ഒരു അക്കൗണ്ടും തുടങ്ങി.
'ന്റെ മോന് 'അവളെ മറക്കാനാകില്ലെന്ന് മനസ്സിലാകിയ ഫാമിസിന്റെ ഉമ്മ ഉപ്പയോട് സമ്മതം വാങ്ങിച്ചു മക്കളുടെ സന്തോഷം മാത്രം സ്വപ്നം കാണുന്ന ആ രക്ഷിതാകൾ അവസാനം അവന്റെ സ്വപ്നത്തിനു പച്ചക്കൊടി കാണിച്ചു.
ഫാമിസ് തുള്ളിച്ചാടി ഭൂമി സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നുണ്ടെന്ന് സ്കൂളിൽ പടിച്ചത് അവൻ അനുഭവിച്ചറിഞ്ഞു പടച്ചോൻ ആദമിനെയും (അ) മക്കളേയും സ്വർഗ്ഗത്തിലേക് തിരിച്ചു വിളിച്ചപോലെ അവനു തോന്നി
ഈ സന്തോഷ വാർത്ത അവളെ എങ്ങനെ അറിയിക്കണം എന്ന ചിന്ത അവനെ 'ഇക്കിളിയാകി '(ആ ഇക്കിളിയാണ് പിന്നീട് നായ്കുരണപ്പൊടിയായി പരിണമിച്ചതെന്ന് തോന്നുന്നു..!)
മുബ് കൂട്ടുകാർ പ്ലാൻ ചെയ്ത റ്റൂർ ദിവസമായിരുന്നു അന്ന്. അവൻ കാറിൽ ഇരുന്നുകൊണ്ട് "നമ്മുടെ നിക്കാഹിനു ഉമ്മീറ്റും സമ്മതിച്ചു" എന്ന് വിറക്കുന്ന കൈകൾ കൊണ്ട് മഗ്ലീഷിൽ റ്റൈപ്പ് ചെയ്തു അവൾക് സെന്റ് ചെയ്തു
ആ റിപ്ലയ്ക് വേണ്ടി കാത്തിരുന്ന നിമിഷങ്ങൾക് മാസങ്ങളെകാൾ ദൈർഘ്യമുണ്ടെന്ന് അവനു തോന്നി.
കാറിൽ "പ്രണയമേ ഞാൻ കരയുമ്പോൾ ചിരി തൂകി നീ മറയുന്നോ" എന്ന പാട്ട് പാടുന്നുണ്ടായിരുന്നു പാട്ട് എഴുതിയ ആളോട് ഫാമിസിനു സഹതാപം തോണി അങ്ങനെ ഇരുന്നപ്പോൾ നാലാം പിരീഡിൽ ഭക്ഷണത്തിനു ബെല്ലടിക്കുന്ന പോലെ മെസ്സേജിന്റെ ട്യൂൺ അവൻ കേട്ടു....
"എന്നോട് ക്ഷമിക്കണം ഇനി എനിക് മെസേജ് വിടരുത് എന്നെ മറന്നേക്കൂ"
അവളുടെ മെസ്സേജ് വായിച്ചപ്പോൾ അവനു തലകറങ്ങി
വണ്ടി നിർത്തൂ ഫാമിസിന്റെ 'മുറിവുള്ള 'ശബ്ദം കേട്ട് വണ്ടി നിന്നു
ഫാമിസ് അവൾക് വിളിച്ചു അവൾ ആ വിളിക്ക് കാത്തിരുന്ന പോലെ പെട്ടന്ന് ഫോണെടുത്തു.
"നീ എന്താ പറഞ്ഞത്?... പിരിയാനോ?.....നമ്മളോ?.....നമ്മുടെ നിക്കാഹിനു വീട്ടുകാർ സമ്മദിച്ചു. "
അവൾ പറഞ്ഞു "എനിക്ക് മറ്റൊരാളെ ഇഷ്ടമാണ് ....രണ്ട് മാസമായി തുടങ്ങിയിട്ട് എന്നെ ഇനിയും ശല്ല്യം ചെയ്യരുത്"
അവളുടെ ശബ്ദത്തിനു ഒരു ഭീഷണിയുടെ സ്വരമുണ്ടായിരുന്നു.
ഫാമിസ് വാഴിൽ വന്ന തെറിയെല്ലാം വിളിച്ചു പറഞ്ഞു %&്%&£€$
അതികം വൈകാതെ തന്നെ അവളുടെ പുതിയ "അവന്റെ" വിളി ഫാമിസിന്റെ ഫോണിനെ കരയിപ്പിച്ചു.
"ഡാ നീ ഒരു പെൺകുട്ടിയെ ഫോൺ വിളിച്ച് ശല്ല്യം ചെയ്യുന്നു എന്ന് പരാതി കിട്ടിയിട്ടുണ്ട്" നിയന്ത്രണം വിട്ട ഫാമിസ് ഫൊൺ "വിദൂരതയിലെ സുന്ദര പ്രകൃതിയിലേക്" വലിചെറിഞ്ഞു
.........
.......
ഒരു താളപ്പിഴവോടെ മിടിച്ചിരുന്ന തന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഇപ്പോൾ ഹൃദയമില്ലെന്ന് അവനു തോന്നി..
---------------------------
ഫാമിസിന്റെ നല്ലാവരായ കൂട്ടുകാർ അവനെ വീണ്ടും ജീവിതത്തിലേക് തിരിച്ചു കൊണ്ടുവന്നു.
ഇന്ന് അവൻ അന്തസോടെ അഭിമാനത്തോടെ ഒരു മനുഷ്യനായി ജീവിക്കുന്നു അങ്ങനെ അവൾമാർ കാരണം മദ്യത്തിനും മയക്ക് മരുന്നിനും അടിമപ്പെട്ട് ജീവിതം തുലക്കാൻ ഫാമിസിനെ കിട്ടില്ല ങാ...... :)
"'സ്ത്രീ അവൾ ചിരിച്ചുകൊണ്ട് വഞ്ചിക്കും കൊഞ്ചിക്കൊണ്ട് കഴുത്തറുക്കും ആത്മാർത്ഥത അഭിനയിച്ച് അവസാനം ഹൃദയം കൊണ്ട് പോകും' "
---------------------------
( ഇത് വായിക്കുന്ന സഹോദരിമാർ -എന്നൊട് ക്ഷമിക്കണം നിങ്ങളെ ഉദ്ദേശിച്ചല്ല ,നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ചെയ്യാൻ മറക്കരുത് )



8 comments
Tulis commentsവായിച്ചിട്ടും വായിച്ചിട്ടും തീരാത്ത പ്രണയം
Replyഇത് ഇത്ര ഒന്നുമല്ല ഉള്ളത് ... പരമാവധി ഞാൻ ചുരുക്കിയിട്ടുണ്ട് :-)
Replyനന്നായി എഴുതി
Replyഈ കഥ എഴുതാൻ എന്നെ സഹായിച്ച പ്രിയ സുഹൃത്ത് ജാസിറിനു നന്ദി
Replyadipoli കഥ ഞാന് നന്നായി വായിച്ചു ഇഷ്ട്ടപെട്ടു
ReplySharafali K Thanks
ReplyTouching write-up
Replyസഹോദരാ / സഹോദരീ താങ്കളുടെ അഭിപ്രായം രേഗപ്പെടുത്തുന്നത് താങ്കളുടെ അവകാശമാണ്.
ഒരു പക്ഷേ ഇനി വായിക്കാൻ വരുന്നവർക്കും താങ്കളുടെ കമന്റ് ഒരു പ്രചോദനവുമായേകാം...