പ്രണയം..!

Post oleh : muhammed sadhik | Rilis : 7:37 AM | Series :

പ്രണയത്തിന്റെ അറവുശാലയിൽ ഏറ്റവും
മികച്ചതിനെ മാത്രമേ കൊല്ലാറുള്ളൂ.
വൈകല്യമുള്ളവയേയും വേച്ചുവേച്ചു
നിൽകുന്നവയേയുമല്ല!

ഈ മരണത്തിൽ നിന്നും
ഓടിയൊളിക്കരുതേ.
പ്രണയത്തിനു വേണ്ടി കൊല്ലപ്പെടാത്തവ
ർ മൃതമായ മാംസം മാത്രം!

ഈ വിസ്മയ പ്രഭഞ്ചത്തിന്റെ
ചാലകശക്തിയോടുള്ള ആരാധനയെ
പ്രണയമെന്ന സുന്ദര വികാരവുമായി
കൂട്ടിയിണക്കി ഒരാത്മ സൗഹൃദത്തിന്റെ
ഇണക്കം പോലെ നമ്മുടെ ഉള്ളിൽ പ്രകാശം
പരത്തുന്ന ജലാലുദ്ദീൻ റൂമിയുടെ വരികളാണു
മുകളിൽ.

ജീവിതമെന്ന പുസ്തകത്തിൽ പ്രണയമെന്ന
അദ്ധ്യായം ആദ്യമായി വായിച്ചപ്പോൾ
അവൻ അറിഞ്ഞിരുന്നില്ല തൊട്ടപ്പുറത്തെ
അദ്ധ്യായം വിരഹമായിരുന്നെന്ന്!

പ്രണയം കത്തിപ്പടരുമ്പോൾ ഒരാളിലേക്ക്
മാത്രമായി അവന്റെ ലോകം
വികസിക്കുന്നു, നഷ്ടപ്പെടുമ്പോൾ അവനെ
കത്തിയാളുന്ന മരുഭൂമിയിൽ ഒറ്റപെടുത്തുന്നു.

ആയുധം നഷടപ്പെട്ട ഒരു യോദ്ധാവിനെ
പോലെ അവൻ ചിലപ്പോൾ മരണമെന്ന
ശത്രുവിനു മുന്നിൽ കീഴടങ്ങാം
അല്ലെങ്കിൽ കൊലചെയ്യപ്പെട്ട
മനസുമായി അവനിലേക്ക് തന്നെ ചുരുങ്ങുന്നു.

സരളമായ നിര്വചനങ്ങള്ക്കു
പിടികൊടുക്കാതെ കുഴഞ്ഞു മറിയുന്ന
പ്രണയത്തെ ശാസ്ത്രത്തിന്റെ
കണ്ണുകളിലൂടെ നമുക്കൊന്ന് കാണാൻ
ശ്രമിക്കാം

സൗഹൃദം , കാമം ,വശീകരണം
തുടങ്ങിയവയിൽ നിന്നും പ്രണയത്തെ
വേർത്തിരിക്കാൻ ജാൻകോവിയാക്ക്,
ഫിഷര് എന്നീ ഗവേഷകർമുന്നോട്ടുവെച്ച
നിർവ്വചനം ഇതാണ്-
"ലൈംഗികതയുൾകൊള്ളുന്നതും പങ്കാളിയെ
ആദർശവല്ക്കരിക്കുന്നതും തുടര്ന്നു
കൊണ്ടുപോകാന് ഉദ്ദേശിക്കുന്നതുമായ
ഏതൊരു തീക്ഷ്ണമായ ആകർഷണത്തെയും
പ്രണയം എന്നു വിളിക്കാം"

അമ്മമാർ പിഞ്ചുകുഞ്ഞുങ്ങളെ
നെഞ്ചോടണക്കുകയും ചുമ്പിക്കുകയും
താലോടുകയും ചെയ്യുമ്പോൾ കുട്ടികൾ
തങ്ങൾ ഭ്രൂണാവസ്ഥയിൽ ശ്രവിച്ച
മാതൃഹൃദയത്തിന്റെ താളം വീണ്ടും
കേൾകുകയും അത് വഴി ഗർഭപാത്രത്തിനുള
്ളിൽ അനുഭവിച്ച സുരക്ഷിതത്തെകുറിച്ച്
ഓർമ്മിക്കപ്പെടുന്നു ഇതേ
സുരക്ഷിതത്വമാണ്‌ പ്രണയത്തിലൂടെ നാം
അറിയാതെ തേടുന്നതെന്നാണ്‌ നരവംശ
ശാസ്ത്രജ്ഞനായ ഡെസ്മണ്ട് മോറിസിന്റെ
അനുമാനം.

ഐകമത്യം, കാമം,പ്രതിജ്ഞാബദ്ധത
എന്നിങ്ങനെ മൂന്ന് അടിസ്ഥാനഘടകങ്ങളാണ്
പ്രണയത്തിന്റെ ചേരുവകൾ എന്നാണ്
റോബര്ട്ട് സ്റ്റേണ്ബര്ഗ് എന്ന
മനശാസ്ത്രജ്ഞൻ പറഞ്ഞത്-
‘ഐകമത്യം’ ബന്ധത്തിന്റെ തീക്ഷ്ണത,
മനസ്സുകള് തമ്മിലുള്ള ഇഴയടുപ്പം തുടങ്ങിയ
വൈകാരികഘടകങ്ളെയും,
‘കാമം’ശാരീരികസാമീപ്യത്തിനും
ലൈംഗികസംസര്ഗത്തിനുമുള്ള
ചോദനകളെയും,
‘പ്രതിജ്ഞാബദ്ധത’ താന് ഇന്നയാളെ
പ്രണയിക്കുന്നുണ്ട്, ഈ ബന്ധം
നിലനിര്ത്താന് ഉദ്ദേശിക്കുന്നുണ്ട്
എന്നൊക്കെയുള്ള മനസ്സറിഞ്ഞുള്ള
തീരുമാനങ്ങളെയുമാണ്.
മിക്ക സൗഹൃദങ്ങളും ഐകമത്യം മാത്രം
ഉള്ക്കൊള്ളുന്നവയാണ്.

‘ആദ്യദര്ശനത്തിലെ പ്രണയ’ങ്ങള് പലതും
കാമം മാത്രം പേറുന്നവയുമാണ്.
അറേഞ്ച്ഡ് വിവാഹങ്ങളുടെ
ആദ്യനാളുകളില്
നവദമ്പതികളുടെ അടുത്തിടപെടലുകള്
പലപ്പോഴും
പ്രതിജ്ഞാബദ്ധതയിൽ മാത്രം
അധിഷ്ഠിതമാവാം.

മൂന്നു ഘടകങ്ങളും ഒരുപോലെ
ഒത്തിണങ്ങുമ്പോള് മാത്രമാണ്
മിക്കവരും ഒരുപാടു മോഹിക്കുന്ന
സമ്പൂര്ണപ്രണയം സംജാതമാകുന്നത്.
പ്രണയ വിവാഹങ്ങളിൽ ഈ മൂന്ന്
ഘടകങ്ങളിൽ കാലക്രമേണെ
മങ്ങലേൽകുമ്പോൾ അറേഞ്ച്ഡ്
വിവാഹങ്ങളിൽ പൊതുവെ തിളക്കം
കൂടുകയാണ് ചെയ്യുന്നതത്രേ.

അനശ്വരപ്രണയം കൈവരിക്കാന്
കൊതിക്കുന്നവര് ബന്ധം പുരോഗമിച്ചു
കഴിഞ്ഞാലും
പരസ്പരം മനസ്സുകള് തുറന്നു
കൊണ്ടേയിരിക്കണം.

ജലാലുദ്ദീൻ റൂമിയുടെ വരികൾകൊണ്ട്
തന്നെ അവസാനിപ്പിക്കുന്നു-
“ പ്രണയിതാക്കൾ ഒരുനാള് പരസ്പരം
കണ്ടുമുട്ടുകയല്ല ചെയ്യുന്നത്.
അവരിരുവരും എക്കാലവും
മറ്റേയാളെ ഉള്ളിൽപ്പേറുന്നുണ്ടായിരുന്നു .
പ്രണയം ദൈവത്തിന്റെ നിഗൂഢതകൾ
പാർക്കുന്ന ജ്യോതിഗോളമാകുന്നു.
പ്രണയത്തെ ഏത് വിധം വിവരിച്ചാലും
ഒടുവിൽ,വാക്കുകൾ ലജ്ജിക്കും.
പ്രണയത്തെ വർണ്ണിക്കാൻ
വാക്കുകൾകെങ്ങനെ കഴിയും?

------ സ്നേഹത്തോടെ സാദിഖ്------

അവലംബം
● ജലാലുദ്ദീൻ റൂമിയുടെ 100 കവിതകൾ കെ.
ജയകുമാർ.
● mind .in
● wikipedia

google+

linkedin

സഹോദരാ / സഹോദരീ താങ്കളുടെ അഭിപ്രായം രേഗപ്പെടുത്തുന്നത്‌ താങ്കളുടെ അവകാശമാണ്‌.
ഒരു പക്ഷേ ഇനി വായിക്കാൻ വരുന്നവർക്കും താങ്കളുടെ കമന്റ്‌ ഒരു പ്രചോദനവുമായേകാം...