ഡാർവിനിസ്റ്റുകളുടെ ദൈവം...!

Post oleh : muhammed sadhik | Rilis : 4:52 AM | Series :


ആകസ്മികവും ക്രമമില്ലാത്തതുമായ പ്രകാരാന്തരീകരണം (Mutations) ജീവജാലങളെ പരിണാമത്തിലേക്ക്
വഴിവെക്കുന്നു എന്നാണ് ഡാര്വിനിസ്റ്റുകള് വാദിക്കുന്നത്. അന്ധവും ബോധരഹിതവുമായ
പ്രകാരാന്തരീകരണം ഭൂമിയില് ഇന്ന് നില നില്ക്കുന്ന എണ്ണമറ്റ സുന്ദരമായ വൈവിധ്യ
ജീവജാലങളെ സൃഷ്ടിച്ചു എന്നവര് വാദിക്കുന്നു. ഈ വാദത്തിന്റെ യുക്തിയില് വളരെ ഗൗരവമായ
പൊരുത്തക്കേടുകളുണ്ട്.
എല്ലാ ജനിതക വിവരങ്ങളും കോശത്തിന്റെ
ന്യൂക്ലിയസിലുള്ള ഡി.എന്.എ -യില്
അടങിയിരിക്കുന്നു.
വികിരണം മൂലമോ രസതന്ത്രപരമായ
പ്രതീതി മൂലമോ ഡി.എന് .എ -യില് ഉണ്ടാവുന്ന
തകര്ച്ചകളെയും ,
ഹാനികളെയും സ്ഥാനഭ്രംശത്തെയുമാണ് മ്യൂട്ടേഷന്
അഥവാ പ്രകാരാന്തരീകരണം എന്ന് പറയുന്നത്.
തൊണ്ണൂറ്റിയൊന്പത്
ശതമാനം മ്യൂട്ടേഷനുകളും ജീവജാലങള്ക്ക്
കോട്ടം വരുത്തുന്നു എന്നാല് ഭാക്കി വരുന്ന ഒരു
ശതമാനത്തിന് ജീവജാലത്തിന് മേല്
സ്വാധീനം ചെലുത്താന് കഴിയാത്തവയുമാണ്. ഒരു
മ്യൂട്ടേഷനും ഇതേ വരെ ഒരു ജീവജാലത്തിന്
ഉപകാരപ്പെടുന്ന രീതിയില് കണ്ടെത്തിയിട്ടില്ല.
അതു മാത്രമല്ല,

ഡാര്വീനിയന് വാദങളനുസരിച്ച്, മ്യൂട്ടേഷനുകള്
ശരീരത്തിലെമ്പാടും ആനുപാതികവും അന്യോന്യം പൊരുത്തപ്പെടുന്നവയുമായ മാറ്റങള് വരുത്തുന്നു.
ഉദാഹരണത്തിന്, പരിണാമവാദികളുടെ നിഗമനമനുസരിച്ച്, മ്യൂട്ടേഷന് മുഖേന ഒരു ചെവി വലതു ഭാഗത്ത്
രൂപാന്തരപ്പെടുകയാണെങ്കില്, ഈ ക്രമമില്ലാത്ത മ്യൂട്ടേഷനുകള്, ഇതേ കഴിവുകളുള്ള പ്രവര്ത്തനക്ഷമമായ ഒരു
ചെവി ഇടത്ത് ഭാഗത്തും നിര്മിക്കണം. ചെവിക്കുട, കർണ്ണനാളം, കർണ്ണപടം, ചെവിയുടെ എല്ലുകള് എന്നിവ
മറ്റും പൂര്ണ്ണമായ രീതിയില് രണ്ടു ചെവികളിലും പ്രവര്ത്തിക്കണം.
ആകസ്മികമായ മ്യൂട്ടേഷനുകള് കര്ണ്ണത്തിന്റെ വിധാനവും ധമനികളും സ്ഥാപിക്കേണ്ടതായി വരും. പരിണാമ
നിഗമനമനുസരിച്ച്, ഈ മ്യൂട്ടേഷനുകള് എല്ലാ വിധാനങളെയും പൂര്ണ്ണമായ രീതിയില്
എല്ലാ സ്ഥലങളിലും ഒരേ സമയം തുല്യമായ ഐക്യത്തില് നിര്മിക്കേണ്ടതായിവരും.
ഇതില്ലെങ്കില് ഒരു ഭീമമായ അസന്തുലിതാവസ്ഥയിലേക്ക് ഇത് വഴിവെക്കും.
ഇതിന്റെ പരിണിതിയായി രൂപപ്പെടുന്ന പ്രത്യേക ജീവികള്ക്ക് തലകീഴായ ചെവികളും , വ്യത്യസ്ഥമായ
പല്ലുകളും, മൂക്കിന്മേലും നെറ്റിയിലും മറ്റുമുള്ള കണ്ണുകളും ഉണ്ടാവും. എന്നാല് നാം ജീവ വര്ഗങളില്
ഇത്തരത്തിലുള്ള ഒരു അസന്തുലിതാവസ്ഥ വീക്ഷിക്കുന്നില്ല. ഡാര്വീനിയന് വാദങള് വിവക്ഷിക്കുന്നത്
മ്യൂട്ടേഷനുകള് എല്ലാം തികച്ചും അനുരൂപവും പരസ്പരം അനുഗുണവുമായ ജീവ വര്ഗങള് നിര്മിക്കുന്നു എന്നാണ്.
എന്നാല് 99% മ്യൂട്ടേഷനുകള് ഹാനികരമാണെന്നും 1% നിഷ്ഫലവുമാണ് എന്ന യാഥാര്ത്ഥ്യം ഒരു
കാര്യം വ്യക്തമാക്കുന്നു. ഇവക്ക് വിവേകവും , സന്തുലനവും സുഘടിതവുമുള്ള അവയങള്
ഒരേ സമയം നിര്മിക്കുക സാധ്യമല്ല.
ക്രമമുള്ള ഒരു ഘടനയില് ഒരു യന്ത്രത്തോക്ക് വച്ച് നിറയൊഴിക്കുന്നതിനോട് നമുക്ക്
മ്യൂട്ടേഷനെ ഉപമിക്കാം. ഓജസ്സുള്ള ഒരു വസ്തുവില് നിറയൊഴിക്കുന്നത് അതിനെ നശിപ്പിക്കുന്നു. ഇതില് ഒരു
വെടിയുണ്ട ഒരു കോട്ടവും വരുത്താതോ, മുന്പേ നില നില്ക്കുന്ന ഒരു പകര്ച്ചവാധി നശിപ്പിക്കുന്നതോ ഒരു
മാറ്റവും വരുത്തുന്നില്ല. ബാക്കി 99 വെടിയുണ്ടകളും കാര്യമായ കോട്ടം ആ ജീവിക്ക്
വരുത്തിവെച്ചിട്ടുണ്ടാകും.
ഒരു ജീവിയുടെ സ്വഭാവ സവിശേഷത്‌ നിർണ്ണയിക്കുന്ന  ജീവകോശത്തിന്റെ ന്യൂക്ലിയസ്സിലുള്ള DNA, ജനിതക രഹസ്യങ്ങൾ സമാഹരിക്കപ്പെട്ടിട്ടുള്ള വിസ്മയകരമായ
ഒരു ഡാറ്റാബാങ്കാണ്. DNA- യിൽ അടയാളപ്പെടുത്തിയിട്ടുള്ള രഹസ്യങ്ങൾ തിട്ടപ്പെടുത്തുവാൻ
ശ്രമിക്കുകയാണെങ്കിൽ അത് 500 പേജുകൾ വീതമുള്ള 900 വിജ്ഞാനകോശ വാല്യങ്ങൾ ഉൾക്കോണ്ടിട്ടുള്ള ഒരു
വമ്പൻ ലൈബ്രറിയുടെ അത്രക്കുവരും 
മ്യുറ്റേഷൻ പുതുതായി ഒന്നും ചേർക്കുന്നില്ല എന്നും ഉള്ളതിൽ അപകടമായ മാറ്റം വരുത്തുകയുമാണ്‌ ചെയ്യുന്നത്‌ എന്നും ഡാർവിനിസ്റ്റുകൾക്‌ തന്നെ അറിയാം എന്നാൽ ഈ മ്യൂറ്റേഷനിലൂടെ ഇത്രയും അത്ഭുതകരമായ  ഡാറ്റ ബാങ്ക്‌ എങ്ങനെ രൂപം കൊണ്ടു എന്ന ചോദ്യത്തിനു മുന്നിൽ തന്നെ ഡാർവിനിസം തകർന്നടിയുന്നു.
പൂബാറ്റയുടെ ചിറകിൽ  വലിയ കണ്ണിന്റെ ഷേയ്പിലുള്ള ചിത്രപ്പണികൾ കാണാം ശത്രുകളെ ഭയപ്പെടുത്തിയുള്ള സ്വയം രക്ഷയാണ്‌ ഇതിന്റെ ലക്ഷ്യം എന്നാൽ പ്രസ്തുത്ഥ മ്യൂറ്റേഷനിലൂടെ ഇത്‌ രൂപപ്പെട്ടു എന്ന് വിശ്വസിച്ചാൽ അത്‌ എത്ര യുക്തിഹീനമായ അന്ധവിശ്വാസമാണ്‌?
മ്യൂറ്റെഷൻ എന്ന് കേൾകുബോൾ ഡാർവിനിസ്റ്റ്‌ യുക്തി സമാഹരണത്തിൽ നിന്നും സ്തിരമായി അടർന്നു വീഴാറുള്ള ഒരു വാദമാണ്‌ സിക്കിൾ സെൽ എന്ന രോഗം ബാധിച്ചവർക്ക്‌ മലേറിയ ബാധിക്കുന്നില്ല എന്നത്‌ ഇത്‌  ‌  ഭൂകബത്തിൽ തകർന്ന ഒരു കെട്ടിട്ത്തിൽ ഇനി കാറ്റടിച്ചാൽ ഒന്നും പറ്റില്ല എന്ന് വാദിക്കുന്നത്‌ പോലെയാണ്‌ കാരണം സിക്കിൾ സെൽ എന്ന രോഗം വന്നാൽ തന്നെ ആള്‌ മരിക്കും ശവം മലേറിയയോട്‌ പൊരുതിയിട്ട്‌ പരിണാമം നടക്കുമോ? ഇനിമുതൽ ഡാർവിനിസ്റ്റുകൾക്‌ സിക്കിൾ സെൽ ബാധിച്ചാൽ ചികിൽസിക്കരുത്‌ കാരണം പ്രകൃതി അനുഗ്രഹിച്ച്‌ നൽകിയ മ്യൂട്ടേഷനല്ലെ അത്‌ :)
ചുമ്മാ ചികിൽസിച്ച്‌ പരിണാമം മുടക്കരുത്‌ ങാ...
ഒന്ന് ആലോചിച്ച്‌ നോകൂ പൂവിനു വേണ്ടി പൂബാറ്റയും പൂബാറ്റക്ക്‌ വേണ്ടി പൂവും ഇങ്ങനെ അന്ധമായി രൂപം കൊണ്ടത്.‌
അന്ധവും ബോധരഹിതവുമായ
പ്രകാരാന്തരീകരണ മാണ്‌  ഭൂമിയില് ഇന്ന് നില നില്ക്കുന്ന എണ്ണമറ്റ സുന്ദരമായ വൈവിധ്യ
ജീവജാലങളെ സൃഷ്ടിച്ചതെങ്കിൽ ആ മുട്ടേഷനു  സ്തോത്രം...!!
ദൈവത്തെ ആരാധിക്കാനുള്ള മനുഷ്യന്റെ ജന്മസിദ്ദി ഡാർവിനിസ്റ്റുകളിൽ നിന്നും അവർ അറിയാതെയാണെങ്കിലും പ്രകടമാണ്‌.

google+

linkedin

സഹോദരാ / സഹോദരീ താങ്കളുടെ അഭിപ്രായം രേഗപ്പെടുത്തുന്നത്‌ താങ്കളുടെ അവകാശമാണ്‌.
ഒരു പക്ഷേ ഇനി വായിക്കാൻ വരുന്നവർക്കും താങ്കളുടെ കമന്റ്‌ ഒരു പ്രചോദനവുമായേകാം...